നാളെ കർക്കിടക വാവ് ബലികർമങ്ങൾ നടക്കുന്നയിടങ്ങൾ



വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കിടക വാവിനോട് അനുബന്ധിച്ചുള്ള ബലികർമങ്ങൾ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മുതൽ ക്ഷേത്ര പരിസരത്ത് നടക്കും. 

▾ഇക്കരെ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ബലികർമങ്ങൾ പുലർച്ചെ അഞ്ച് മുതൽ ആരംഭിക്കും. 

▾കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ രാവിലെ ആറിനും ചൊവ്വ ശിവ ക്ഷേത്രത്തിൽ പുലർച്ചെ മുതലും ബലികർമങ്ങൾ ആരംഭിക്കും. 

▾തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് ആരംഭിക്കും. 

▾പയ്യാമ്പലത്തും തയ്യിൽ കടപ്പുറത്തും പുലർച്ചെ മുതൽ ബലിതർപ്പണം ഉണ്ടാകും. 

▾തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുലർച്ചെ നാല് മുതൽ തുടങ്ങും 

▾സമസ്ത കേരള വാര്യർ സമാജം മട്ടന്നൂർ യൂണിറ്റ്  പുലർച്ചെ 5.30 മുതൽ 8.30 വരെ കർക്കിടക വാവ് ബലിതർപ്പണത്തിന് കല്ലൂർ ഐക്കുളത്തിൽ സൗകര്യം ഒരുക്കി. 

▾മട്ടന്നൂർ മേറ്റടി ഉറുമ്പേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി തർപ്പണം രാവിലെ ആറ് മുതൽ തുടങ്ങും. 

▾മലപ്പട്ടം അടിച്ചേരി കല്ലോത്ത് ശിവ ക്ഷേത്രത്തിൽ  ബലിതർപ്പണം ക്ഷേത്ര പരിസരത്തെ പുഴക്കരയിൽ രാവിലെ ഏഴ്‌ മുതൽ ആരംഭിക്കും. 

▾ചാലോട് ഗോവിന്ദാം വയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ 5.30 ന് ക്ഷേത്രക്കടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. 


Post a Comment

Previous Post Next Post