പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ്; പ്രവേശനം വ്യാഴാഴ്ചവരെ


തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്നു രാവിലെ 10 മുതല്‍ നാളെ വൈകുന്നേരം നാലുവരെ നടക്കും.
അലോട്ട്‌മെന്‍റ് വിവരങ്ങള്‍ https://hscap.kerala.gov.in ല്‍ ലഭിക്കും.

അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളില്‍ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തണം. വിദ്യാർഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്‍റ് ലെറ്റർ അലോട്ട്‌മെന്‍റ് ലഭിച്ച സ്‌കൂളില്‍നിന്ന് പ്രിന്‍റെടുത്ത് അഡ്മിഷൻ സമയത്ത് നല്‍കും.

അലോട്ട്‌മെന്‍റ് ലഭിക്കുന്നവർ ഫീസ് അടച്ച്‌ സ്ഥിരപ്രവേശനം നേടണം. മോഡല്‍ റെസിഡൻഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്‍ററി അലോട്ട്‌മെന്‍റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ അലോട്ട്‌മെന്‍റുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ 18ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post