ഷാർജ: യുഎഇയിലെ ഷാർജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യ(30)യുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് ഫലം.
ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ഫോറൻസിക് ഫലം അധികൃതർ കൈമാറി. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പൊലീസിന് പരാതി നല്‍കിയിരുന്നു. കൊല്ലം തേവലക്കര സ്വദേശി അതുല്യ ഈമാസം 19-ന് പുലർച്ചെയാണ് മരിച്ചത്. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂർത്തിയാകും.
അതേസമയം, അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ദുബൈയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്ന സതീഷിന് കമ്ബനി രേഖാമൂലം പിരിച്ചുവിടല്‍ കത്ത് നല്‍കുകയായിരുന്നു. ഒരു വർഷം മുൻപാണ് സതീഷ് ഈ കമ്ബനിയില്‍ ജോലിക്ക് പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് കമ്ബനിയുടെ നടപടിയെന്ന് അധികൃതർ അറിയിച്ചു.
Post a Comment