തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി കേരളത്തില്‍ ജൂലൈ 22ന് പ്രഖ്യാപിച്ച പൊതുഅവധി ബാങ്കുകള്‍ക്കും ബാധകം.
നാളെ സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവർത്തിക്കില്ല. മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് 3.20 നായിരുന്നു വിഎസിന്‍റെ അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാളാണ് സംസ്കാരം. മൂന്ന് ദിവസം സർക്കാർ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
Post a Comment