കേരളത്തിലെ ഞെട്ടിച്ച ക്രൂര കൊലപാതകമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ചാടിയിരിക്കുന്നത്. രാവിലെ സെൽ പരിശോധിച്ചപ്പോഴാണ് ചാടിയ വിവരം അറിയുന്നത്. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ
ഗോവിന്ദച്ചാമി(ചാർളി തോമസ്) ജയിൽ ചാടിയത് പുലർച്ചെ 1:15നായിരുന്നെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അസുഖ ബാധിതരായ തടവുകാരെ താമസിക്കുന്ന സെല്ലിൽ അടുത്തുള്ള മതിൽ വഴി തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ ജയിൽ ചാടിയത്. ഒറ്റകൈയന്‍ ഇയാൾക്ക് പുറത്ത് നിന്നുള്ള സഹായവും ലഭിച്ചിട്ട് ഉണ്ടാകാം എന്നാണ് പൊലീസ് നിഗമനം.
Post a Comment