സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ. പാലക്കാട് നിപ ബാധിച്ചു മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു


സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. ചങ്ങലീരിയില്‍ നിപ ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്. ഹൈ റിസ്ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. 32കാരനായ ഇദ്ദേഹമാണ് അച്ഛൻ അവശനായി ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്.
ജൂലെെ 12 ന് ആയിരുന്നു മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ 58 കാരന്‍ മരിച്ചത്.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്.
പാലക്കാട് മെഡിക്കല്‍ കോളജിലാണ് മകന്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ ചങ്ങലീരി കണ്ടെയ്ന്‍മെന്റ് സോണാണ്. കടുത്ത ജാഗ്രത നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേര്‍ നിപ സമ്ബര്‍ക്ക പട്ടികയിലുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകള്‍.

Post a Comment

Previous Post Next Post