ആലക്കോട്: മണക്കടവ്-മൂരിക്കടവ്-കാപ്പിമല പൊതുമരാമത്ത് റോഡില്‍ മണ്ണിടിച്ചില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്‌തമായ മഴയില്‍ മൂരിക്കടവ് ഭാഗത്ത് റോഡിന്റെ അടിഭാഗത്ത് നിന്ന് വലിയ തോതില്‍ മണ്ണ് നിരങ്ങിനീങ്ങി.ഇനിയും കൂടുതല്‍ മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ മണ്ണിടിച്ചിലിന് സാധ്യതയേറും. മൂന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റോഡാണിത്.
കൂടാതെ സ്‌കൂള്‍ ബസുകളും മറ്റ് നിരവധി വാഹനങ്ങളും ഇതുവഴി ഓടുന്നുണ്ട്. റോഡിന് വീതി കുറവായതിനാലും താഴെ വലിയ കൊക്കയായതിനാലും വാഹനങ്ങള്‍ പോകുമ്ബോള്‍ അപകടഭീതി ഉണ്ടാകുന്നു. ഉദയഗിരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്ബര്‍ സിന്ധു തോമസ് പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലം സന്ദര്‍ശിച്ചു. മണക്കടവ് ചീക്കാട് പൊതുമരാമത്ത് റോഡില്‍ കാലങ്ങളായി പരിഹരിക്കപ്പെടാതെ അടഞ്ഞു കിടക്കുന്ന ഓവുചാലും, റോഡിന്റെ അരിക് ഇടിഞ്ഞതും ശ്രദ്ധയില്‍പ്പെടുത്തി. മണക്കടവില്‍ നിന്നും ടൂറിസ്‌റ്റു കേന്ദ്രമായ മഞ്ഞപ്പുല്ല്, കാപ്പിമല ഭാഗത്തേക്ക് പോവുന്ന പ്രധാന പാതയാണിത്.
Post a Comment