'പഹല്‍ഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചു'; ഓപ്പറേഷൻ മഹാദേവ് വിശദീകരിച്ച്‌ അമിത് ഷാ

പഹല്‍ഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരേയും വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍. ഓപ്പറേഷൻ മഹാദേവിലൂടെയാണ് നിരപരാധികളെ കൊലപ്പെടുത്തിയവരെ വധിച്ചത്.ഓപ്പറേഷൻ മഹാദേവനെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. മെയ്‌ 22 ന് ഇന്റാലിജൻസ് ബ്യുറോക്ക് ഭീകരവാദികളെ സംബന്ധിച്ച്‌ സൂചന ലഭിച്ചു. സാറ്റലൈറ്റ് ഫോണ്‍ സിഗ്നലുകളെ കണ്ടെത്താൻ ജൂലൈ 22 വരെ ശ്രമം തുടർന്നുവെന്ന് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.
സൈന്യവും സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് പ്രവർത്തിച്ചത്. സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മൂന്ന് ഭീകരവാദികളെയും വധിച്ചു. സ്ഥിരീകരണത്തിനായി, എൻ‌ഐ‌എ കസ്റ്റഡിയിലുള്ള ആക്രമണത്തില്‍ ഉള്‍പ്പെട്ട നാല് പേരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം കാണിച്ചു. പുല്‍മേട്ടില്‍ ഉണ്ടായിരുന്നത് ഈ മൂന്ന് പേരാണെന്ന് അവർ സ്ഥിരീകരിച്ചു. പഹല്‍ഗാമില്‍ നിന്നുള്ള ഫോറൻസിക് ബാലിസ്റ്റിക് റിപ്പോർട്ടുകളും പരിശോധനകളും ഉപയോഗിച്ച്‌ തീവ്രവാദികളില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ ഒന്നുതന്നെയാണെന്ന് സ്ഥിരീകരിച്ചുവെന്ന് അമിത് ഷാ വ്യക്തമാക്കി.

Post a Comment

Previous Post Next Post