പന്തളത്ത് വളര്‍ത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ 11 വയസ്സുകാരി മരിച്ചു


പത്തനംതിട്ട : വളർത്തു പൂച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ- സജിന ദമ്ബതികളുടെ മകള്‍ ഹന്നാ ഫാത്വിമ (11) ആണ് മരിച്ചത്.ഈ മാസം രണ്ടിനാണ് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റത്.
തിങ്കളാഴ്ച രണ്ടാം ഡോസ് പേ വിഷപ്രതിരോധ വാക്സീൻ എടുത്തതിന് പിന്നാലെ ആരോഗ്യനില മോശമായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പേ വിഷബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Post a Comment

Previous Post Next Post