ഇനി ആധാറിന്റെ ഫോട്ടോസ്റ്റാറ്റുകള്‍ വേണ്ട; അപ്ഡേറ്റുകള്‍ വീട്ടിലിരുന്ന് ചെയ്യാം: പരിഷ്‌കരണവുമായി UIDAI


ആധാറില്‍ പുത്തൻ പരിഷ്കരണങ്ങള്‍ വരുത്താൻ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകള്‍.ഈ വർഷം നവംബറോടെയായിരിക്കും പരിഷ്കരണം ഉണ്ടാകുക. ഇതു സംബന്ധിച്ച സൂചനകള്‍ UIDAI സിഇഒ ഭുവനേശ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ആധാറിലെ വിവരങ്ങള്‍ അപഡേറ്റ് ചെയ്യുന്ന രീതി ലഘൂകരിക്കുകയും. ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് ഉപയോഗം കുറയ്ക്കുകയും ചെയ്യുന്ന തരിത്തിലുള്ള പരിഷ്കരണങ്ങളായിരിക്കും വരുക.
ആധാറിലെ വിവരങ്ങളില്‍ വിരലടായളവും, ഐറിസും ഒഴികെ ഉപയോക്താവിന് വീട്ടില്‍ തന്നെയിരുന്ന് അപ്ഡേറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വരുന്നത്. അതു കൂടാതെ ക്യൂ ആർ കോഡ‍് അടിസ്ഥാനമാക്കി ഡിജിറ്റല്‍ ആധാര്‍ സംവിധാനവും രൂപീകരിക്കും. ഇതോടെ ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് സമർപ്പിക്കുന്നതിന് മാറ്റവും ഉണ്ടാകും.
ഹോട്ടല്‍ ചെക്ക്-ഇന്നുകള്‍, ട്രെയിന്‍ യാത്ര, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകള്‍ തുടങ്ങിയ സേവനങ്ങളില്‍ ഇനി ആധാർ ഇങ്ങനെ ഉപയോഗിക്കാനാകും. പൂർണമായ ഡാറ്റയോ, ഭാഗികമായ ഡാറ്റയോ എങ്ങനെയാണ് ഷെയർ ചെയ്യേണ്ടത് എന്ന് ഉപയോക്താവിന് തീരുമാനിച്ച്‌ ആധാര്‍ ഡിജിറ്റലായി ഷെയര്‍ ചെയ്യാന്‍ കഴിയും.

Post a Comment

Previous Post Next Post