ചപ്പാരപ്പടവില്‍ ഷോക്കേറ്റ് ചത്തത് അഞ്ച് പശുക്കള്‍ : ശ്യാമളയുടെ ഉപജീവന മാര്‍ഗം മുട്ടി


തളിപ്പറമ്പ് : ചപ്പാരപ്പടവില്‍ അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തത് ക്ഷീരകർഷകയുടെ ഉപജീവന മാർഗം വഴി മുട്ടിച്ചു. ചപ്പാരപ്പടവിലെ എടക്കോം കണാരൻ വയലില്‍ ചെറുവക്കോടൻ സ്വദേശിനി ശ്യാമളയുടെ പശുക്കള്‍ക്കാണ് ഷോക്കേറ്റത്.വൈദ്യുതി എടുക്കുന്ന വയർ കാറ്റില്‍ തകര ഷീറ്റില്‍ തട്ടി വൈദ്യുതിയേറ്റതെന്ന് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്. ചൊവ്വാഴ്ച്ച പുലർച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
കേബിള്‍ ഷോട്ടായി വൈദ്യുതി പ്രവഹിക്കുകയായിരുന്നു. തൻ്റെ ഏകജീവിതമാർഗമാണ് നഷ്ടമായതെന്ന് ശ്യാമള പറയുന്നു. മാറ്റ് വരുമാന മാർഗമില്ലായിരുന്നു. പശുക്കള്‍ക്ക് പുറകെയായിരുന്നു താനും ഭർത്താവുമെന്ന് ശ്യാമള പറഞ്ഞു. പശുക്കള്‍ ഇല്ലാതായത് നല്ല വേദനയാണ്. തൊഴുത്തില്‍ നിന്ന് തനിക്കും വൈദ്യുതാഘാതമേറ്റു. മൂന്നു തവണ ഷോക്കേറ്റു.
പിന്നാലെ തൊഴുത്തില്‍ നിന്ന് മാറുകയായിരുന്നുവെന്ന് ശ്യാമള പറഞ്ഞു.56 ലിറ്റർ പാല്‍ കിട്ടുന്നതായിരുന്നു. രണ്ട് ജഴ്‌സി പശുക്കളും മൂന്ന് എച്ച്‌ എഫ് പശുക്കളുമായിരുന്നു ഉണ്ടായിരുന്നത്.വെറ്റിനറി ഡോക്ടറും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻഷുറൻസ് ഉള്‍പ്പെടെയുള്ളതിനാല്‍ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

Post a Comment

Previous Post Next Post