വെടിനിര്‍ത്തല്‍ ധാരണ ഇതുവരെയില്ല; ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തിരിച്ചടിക്കില്ലെന്ന് ഇറാൻ


ടെഹ്റൻ: ഇസ്രയേലും ഇറാനും തമ്മില്‍ വെടിനിർത്തല്‍ ധാരണയായെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച്‌ ഇറാൻ.വെടിനിർത്തല്‍ ധാരണ ഇതുവരെ ഇല്ലെന്നും ഇസ്രയേല്‍ ആക്രമണം നിർത്തിയാല്‍ തിരിച്ചടിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. യുദ്ധം തുടങ്ങിയത് ഇസ്രയേലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്ന് അരാഗ്ചി കൂട്ടിച്ചേർത്തു.

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിർത്തലിന് ധാരണയായെന്നും ആറ് മണിക്കൂറിനുള്ളില്‍ വെടിനിർത്തല്‍ നിലവില്‍ വരുമെന്നുമാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അറിയിച്ചു. വെടിനിർത്തല്‍ ധാരണയിലെത്തിയ ഇരുരാജ്യങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.

Post a Comment

Previous Post Next Post