വി.എസ് തീവ്രപരിചരണ വിഭാഗത്തില്‍; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തി വി.എസിനെ സന്ദർശിച്ചു.

തിങ്കളാഴ്ച രാവിലെയാണ് ശ്വാസംമുട്ടലിനെ തുടർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിനിടെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായി.

Post a Comment

Previous Post Next Post