കൊക്കായിയില്‍ ബദല്‍പാലം നിര്‍മിച്ചു; പള്ളത്തെ താത്കാലിക പാലം ഉടൻ തുറക്കും


ചെമ്പൻതൊട്ടി: നടുവില്‍ റോഡിലെ കൊക്കായിലെ താത്കാലിക പാലം തകരാറിലായതിനെ തുടർന്ന് പൈപ്പുകള്‍ നിരത്തി മണ്ണിട്ട് നിർമിച്ച ബദല്‍പാലം ഗതാഗതത്തിനായി തുറുന്നു കൊടുത്തു.
അതിനിടെ നിർമാണം നടക്കുന്ന ചെന്പന്തൊട്ടിയിലെ പള്ളം പാലത്തിന് സമീപത്തെ ഒലിച്ചുപോയ താത്കാലിക പാലം ഉടൻ പുനർനിർമിച്ച്‌ തുറന്നു കൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

40 കോടിയോളം ചെലവിട്ട് വികസിപ്പിക്കുന്ന ശ്രീകണ്ഠപുരം- ചെമ്ബൻതൊട്ടി-നടുവില്‍ റോഡിലെ രണ്ടു പാലങ്ങളില്‍ ഒന്നാണ് കൊക്കായിപാലം. കൊക്കായിയില്‍ കുടുതല്‍ പൈപ്പുകള്‍ നിരത്തി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കാൻ പണിത താത്കാലിക പാലമായതുകൊണ്ട് ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കാല്‍നടയാത്രക്കാർക്ക് നടന്നു പോകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post