പീഡനക്കേസ് പ്രതിയായ കണ്ണൂര്‍ സര്‍വകലാശാല പ്രഫസര്‍ക്ക് സസ്പെൻഷൻ


കണ്ണൂർ: വിദ്യാർഥിനിയെ ഓഫിസിലും ഹോട്ടല്‍ മുറിയിലും എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന കണ്ണൂർ സർവകലാശാല പ്രഫസർക്ക് സസ്പെൻഷൻ.പാലയാട് കാമ്ബസിലെ ഇംഗ്ലീഷ് പഠനവിഭാഗം പ്രഫസർ കോഴിക്കോട് കുറ്റ്യാടി സ്വദേശി ഡോ. കെ.കെ. കുഞ്ഞഹമ്മദിനെയാണ് (48) വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വർഷം മാർച്ച്‌ ഏഴ്, എട്ട്, 14 തീയതികളിലായി പ്രലോഭിപ്പിച്ചും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ധർമടം പൊലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. സസ്പെൻഷന് ഈ മാസം 18 മുതല്‍ മുൻകാല പ്രാബല്യമുണ്ട്.

Post a Comment

Previous Post Next Post