പയ്യന്നൂർ ലസാരോ അക്കാദമി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആഘോഷിച്ചു



പയ്യന്നൂർ ലസാരോ അക്കാദമിയിൽ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. മുൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. സുരേന്ദ്രൻ വി. വി. പരിപാടി ഉദ്ഘാടനം ചെയ്ത് ബോധവത്കരണ ക്ലാസുകൾ നടത്തി.

പ്രിൻസിപ്പാൾ പി. രവിചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി നയന പി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി അഞ്ജലി കെ. വി. നന്ദിയും പറഞ്ഞു. അധ്യാപിക കരിഷ്മ കുട്ടികൾക്കായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപികമാരായ ശ്രീമതി റുക്‌സാന, ശ്രീമതി അങ്കിത, അക്കാദമി ലീഡർ ശ്രീ. തുഫൈൽ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് കുട്ടികൾക്കായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post