തളിപ്പറമ്പ് നഗരത്തില്‍ കുഴി ‌അപകടഭീഷണി ഉയർത്തുന്നു


തളിപ്പറമ്പ്: തളിപ്പറമ്ബ് നഗരത്തിലെ ദേശീയ പാതയിലെ കുഴി അപകടഭീഷണി ഉയർത്തുന്നു. തളിപ്പറമ്ബ് നഗരത്തില്‍ ബസ്‌ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തിന്‍റെ എതിർവശത്തായാണ് കുഴി രൂപപ്പെട്ടത്.ആഴം കൂടിയ കുഴിയായതു കൊണ്ട് തന്നെ ഇരുചക്രവാഹനയാത്രക്കാർക്കും കാല്‍ നടയാത്രക്കാർക്കും വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്.

അപകടകരമായി നില്‍ക്കുന്ന ഈ കുഴിയുടെ അപകടാവസ്ഥ അധികൃതരെ അറിയിച്ചിട്ടും ഇവിടേക്ക് തിരിഞ്ഞ് പോലും നോക്കുന്നില്ലെന്ന് സമീപത്തുള്ള വ്യാപാരികള്‍ പറഞ്ഞു.

Post a Comment

Previous Post Next Post