ബക്രീദ് പെരുന്നാൾ; നാളെ പൊതു അവധി

ഇസ്ലാം വിശ്വാസികളുടെ പുണ്യദിനങ്ങളിലൊന്നായ ബക്രീദ് നാളെ (ജൂൺ 7) ആഘോഷിക്കുന്നു. കേന്ദ്ര സർക്കാർ ഈ ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും പൊതു അവധിയാണ്. അതിനാൽ, നാളെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും. അതുപോലെ, കേന്ദ്ര സർക്കാർ ഓഫീസുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കുകൾ മുതലായവ തുറക്കില്ല.

Post a Comment

Previous Post Next Post