കണ്ണൂർ:പഴയങ്ങാടിയിൽ വൻ ലഹരിവേട്ട. എംഡിഎംഎ യും ഹൈബ്രിഡ്ജ് കഞ്ചാവും കെറ്റമിനും ആയി നാല് യുവാക്കൾ പിടിയിൽ. പഴയങ്ങാടി വാടിക്കൽ സ്വദേശികളായ മുഹമ്മദ് സവാദ്, ഷബീർ, ഷമീൽ, മുഹമ്മദ് നസീൽ എന്നീ യുവാക്കളെയാണ് പഴയങ്ങാടി പോലീസും കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്കോഡും ചേർന്ന് പിടികൂടിയത്. എംഡിഎംഎ 20.91ഗ്രാം ഹൈബ്രിഡ്ജ് കഞ്ചാവ് 9.00ഗ്രാം കെറ്റമിൻ .576 എന്നിവയാണ് പിടിച്ചെടുത്തത്. പഴയങ്ങാടി പൊലീസിൻ്റെ വാഹനപരിശോധനയ്കിടെ പഴങ്ങാടി എസ് ഐ കെ സുഹൈലും സംഘവും ആണ് ഇവരെ പിടികൂടിയത്.
കണ്ണൂർ പഴയങ്ങാടിയിൽ വൻ ലഹരിവേട്ട; നാല് യുവാക്കൾ പിടിയിൽ
Alakode News
0
Post a Comment