കനത്ത മഴയിൽ വീട് തകർന്നുവീണു; അമ്മക്കും രണ്ട് മക്കൾക്കും പരിക്ക്


ആലക്കോട്: കനത്ത മഴയിലും കാറ്റിലും വീട് തകർന്നുവീണ് അമ്മക്കും രണ്ട് മക്കൾക്കും പരിക്കേറ്റു. ഉദയഗിരി പഞ്ചായത്ത് പൂവൻചാലിലെ കളപ്പുരയ്ക്കൽ ഷീബ ബിജു (40)വിൻ്റെ വീടാണ് തകർന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഷീബക്കും മക്കളായ ഷിബിന,ഷിബിൻ എന്നി വർക്കുമാണ് പരിക്കേറ്റത്. ഇവർ ആലക്കോട്ടെ ആശുപത്രിയിൽ ചികിത്സ തേടി. നിർധന കുടുംബമാണ് ഷീബയുടേത്. ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ഓടുമേഞ്ഞ മേൽക്കൂര പൂർണമായി നിലംപൊത്തി. ഭിത്തിയും തകർന്ന നിലയിലാണ്. ഓടും മരത്തടിയും തലയിലും ദേഹത്തും പതിച്ചാണ് മൂവർക്കും പരിക്കേറ്റത്. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. വഴി സൗകര്യം പോലും ഈ വീട്ടിലേക്കില്ല. കനത്ത മഴ ക്കിടെയിലുണ്ടായ അപകടമറിഞ്ഞ് നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വീട്ടുസാധനങ്ങളും പൂർണ മായി നശിച്ചു. നാല് ലക്ഷത്തിലധികം രൂപയുടെ നഷ്ട‌ം നേരിട്ടു. വീട് താമസയോഗ്യമല്ലാതെ വന്നതോടെ എന്തുചെണമെന്നറിയാത്ത നിസഹായാവസ്ഥയിലാണ് ഷീബയും കുടുംബവും. പ്രസിഡണ്ട് കെ.എസ്. ചന്ദ്രശേഖരൻ, സ്ഥിരം സമിതി ചെയർമാൻ കെ.ടി സുരേഷ്‌കുമാർ, മെമ്പർ ബിന്ദു രാജേഷ്, ആർ.പി.ബി ശ്രീകുമാർ എന്നിവരുടെ നേതൃത്വ ത്തിൽ ഉദയഗിരി പഞ്ചായത്ത് അധികൃതർ വീട് സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കാർത്തികപുരം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. അനീഷ് കുളത്തറയും വീട് സന്ദർശിച്ചു

Post a Comment

Previous Post Next Post