ഫോണ്‍ പെട്ടന്ന് ചൂടാകുന്നുണ്ടോ? എങ്കില്‍ കാരണം ഇതാകാം, ശ്രദ്ധിക്കാം


നമ്മളില്‍ പലരും ഫോണ്‍ രാത്രിയില്‍ ചാർജിന് ഇടുന്നവാരാണ്. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഫോണ്‍ ചാർജിന് ഇട്ട് രാവിലെ ചാർജിങ്ങില്‍ നിന്ന് മാറ്റും.പല ഫോണുകള്‍ക്കും ഇപ്പോള്‍ ഓട്ടോ കട്ട് ചാർജർ ഉണ്ട്. എന്നാല്‍ പോലും മനുവലി ചാർജ് ചെയ്ത് ഉപയോഗിക്കുന്നവരാണ് കൂടുതല്‍ പേരും.
നമ്മള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ കൂടുതലും ലിഥിയം അയേണ്‍ ബാറ്ററികളാണ്. കൂടുതല്‍ നേരം ചാർജിന് ഇടുന്നുണ്ടെങ്കില്‍ ഫോണ്‍ ചൂടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് കാരണം ബാറ്ററി ചാർജിങ് പാറ്റേണ്‍ തകിടം മറിയുന്നതാണ്. അധികം സമയം ഫോണ്‍ ചാർജിന് ഇടുന്നത് ബാറ്ററിയുടെ ദീര്‍ഘായുസിനെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്.
രാത്രി മുഴുവൻ ചാർജിന് ഇടുകയാണെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ആവാന്‍ വേണ്ടതിന്റെ നാലിരട്ടി വൈദ്യുതി ഫോണിലേക്കെത്തുന്നുവെന്നാണ് പടനാണ് പറയുന്നത്. കാരണം രാത്രി ചാർജിങ്ങിന് ഇടുമ്ബോള്‍ കുറഞ്ഞത് ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ സമയം എടുക്കാറുണ്ട്. ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് ആവശ്യത്തിന് ചാര്‍ജ് ആവാന്‍ എടുക്കുന്ന സമയം.ഇന്നത്തെ പല ഫോണുകളിലും 100 ശതമാനം ചാര്‍ജ് ആയാല്‍ തനിയെ ചാര്‍ജിങ് നിലക്കുന്ന ടെക്നോളജി അടങ്ങിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ ഉള്ള പല ഫോണുകളും നമ്മള്‍ ഉപയോഗിക്കാത്തപ്പോള്‍ പോലും പ്രവർത്തിക്കുന്ന ആപ്പുകള്‍ ഫോണുകളില്‍ അടങ്ങിയിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം വഴി ചാര്‍ജ് കുറയും. അങ്ങനെ ചാര്‍ജ് 99 ശതമാനത്തിലേക്കെത്തിയാല്‍ പല സ്മാര്‍ട്ട്‌ഫോണുകളും വീണ്ടും ചാർജ് കയറി തുടങ്ങും. ഇത് രാത്രിയില്‍ പലകുറി ആവര്‍ത്തിക്കുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

Post a Comment

Previous Post Next Post