ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശിയായ ഡ്രൈവർ മരിച്ചു

കണ്ണൂർ‣ പുതിയതെരു മണ്ഡപത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

തളിപ്പറമ്പ് പാലകുളങ്ങരയിലെ വി ആർ പ്രദീപ് കുമാർ (54) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭാര്യ ഷേർളിക്ക് നിസാര പരുക്കേറ്റു.

ഓട്ടോയിലുണ്ടായിരുന്ന മകൻ അരുൺ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

ക്ഷേത്രദർശനത്തിന് ശേഷം രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി അവിടെ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ തളിപ്പറമ്പിലേക്ക് പോകവെ ഗണപതി മണ്ഡപത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൾ: അഖില. സഹോദരങ്ങൾ: പ്രസന്ന, പ്രമോദ്, പ്രകാശ്, പ്രിയ.


Post a Comment

Previous Post Next Post