വിവാഹ തട്ടിപ്പിലൂടെ പത്തിലധികം പേരെ കബളിപ്പിച്ചു; യുവതി അറസ്റ്റില്‍


തിരുവനന്തപുരം: വിവാഹ തട്ടിപ്പിലൂടെ പത്തിലധികം പേരെ കബളിപ്പിച്ച യുവതി അറസ്റ്റില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ ആണ് അറസ്റ്റിലായത്.തിരുവനന്തപുരം ആര്യനാട് സ്വദേശിയായ പഞ്ചായത്തംഗത്തെ വിവാഹം ചെയ്യാനെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ യുവാവിനും കുടുംബത്തിനും ഉണ്ടായിരുന്നു.

വിവാഹത്തിന് തൊട്ടുമുന്പ് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് നേരത്തേ വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കല്യാണക്കത്തും അടക്കമുള്ളവ ബാഗില്‍ നിന്ന് കണ്ടെടുത്തത്. ഉടനെ ആര്യനാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവാഹത്തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തു വരുന്നത്. ഇവർക്ക് രണ്ട് വയസുള്ള കുട്ടിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പത്തിലധികം വിവാഹങ്ങള്‍ ചെയ്തശേഷമാണ് ആര്യനാട് സ്വദേശിയിലേക്ക് എത്തിയതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

യുവതിയുടെ അമ്മയാണെന്ന് പറഞ്ഞാണ് ആദ്യം വിളിക്കുന്നത്. ശേഷം രേഷമയ്ക്ക് കൈമാറുകയായിരുന്നു. അമ്മയെന്ന പേരിലും ഇവർ തന്നെയാണ് സംസാരിച്ചത്.

പിന്നീട് കോട്ടയത്തെ ഒരു മാളില്‍ വച്ചാണ് ഇരുവരും കാണുന്നത്. പിന്നീട് പലകാര്യങ്ങളിലും സംശയം തോന്നിയതിനെ തുടർന്ന് രേഷ്മ മേക്കപ്പ് റൂമില്‍ കയറിയ സമയത്ത് യുവാവും കുടുംബവും ബാഗ് പരിശോധിക്കുകയായിരുന്നു.

Post a Comment

Previous Post Next Post