മൂന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്ലസ് വണ്‍ ക്ലാസുകള്‍ ഈ ആഴ്ച തുടങ്ങും; ഇനിയും അപേക്ഷിക്കാൻ അവസരമുണ്ടേ


തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ിഇതോടെ 87,928 പേർക്ക് കൂടി സീറ്റ് ലഭിച്ചു.ഇതോടെ മെറിറ്റ് സീറ്റിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തില്‍ (മൂന്ന് അലോട്‌മെന്റ്) ആകെ 3,12,908 പേർക്ക് അലോട്‌മെന്റ് ലഭിച്ചു. 4688 സീറ്റുകള്‍ ഇനി ബാക്കിയുണ്ട്. സപ്ലിമെന്ററി അലോട്‌മെന്റിലൂടെ ഇത് പൂർത്തിയാകും. ജൂണ്‍ 18 ബുധനാഴ്ചയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക. ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്കും, അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയവർക്കും ഇനിയും അപേക്ഷ നല്‍കാൻ സമയമുണ്ട്.
മൂന്നാം അലോട്‌മെന്റില്‍ 57,572 പേർക്കാണ് ഉയർന്ന ഓപ്ഷൻ ലഭിച്ചത്. സ്‌പോർട്‌സ് ക്വാട്ടയില്‍ 5,310 പേർക്കും മോഡല്‍ റെസിഡൻഷ്യല്‍ സ്‌കൂളുകളില്‍ (എംആർഎസ്) 1,170 പേർക്കും അലോട്‌മെന്റ് നേടാനായി. സ്‌പോർട്‌സ് ക്വാട്ടയില്‍ 2,889 സീറ്റും എംആർഎസുകളില്‍ 359 സീറ്റും ഒഴിവുണ്ട്. മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്‌മെന്റ് ലഭിച്ചവർക്കുള്ള പ്രവേശനം ജൂണ്‍ 16ന് രാവിലെ 10 മണി മുതല്‍ ജൂണ്‍ 17 വൈകിട്ട് 5 മണി വരെ നടക്കും.
അലോട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്‌മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന സ്‌കൂളില്‍ പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം രക്ഷകർത്താവിനോടൊപ്പം ഹാജരാകണം.

Post a Comment

Previous Post Next Post