കൊച്ചി: ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്‌നര്‍ അടിഞ്ഞു. കൊച്ചി തീരത്ത് തിപീടിച്ച സിംഗപ്പുർ കപ്പല്‍ വാൻ ഹയില്‍ നിന്ന് വീണ കണ്ടെയ്നറാണെന്നാണ് നിഗമനം.അമ്ബലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്.
അമ്ബലപ്പുഴയില്‍ അടിഞ്ഞ വാതക കണ്ടെയ്നറില്‍ 22കെഎക്സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടാങ്കർ കാലിയാണെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
നേരത്തെ ചരക്കുകപ്പലില്‍നിന്നും ലൈഫ്ബോട്ടും ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞിരുന്നു. ലൈഫ് ബോട്ട് തീരത്തിനു സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലേക്ക് കൂടുതല്‍ കണ്ടെയ്‌നര്‍ വരാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പ് ലഭിച്ചതായി ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു.
Post a Comment