കോഴിക്കോട്: തോട്ടുമുക്കം പനമ്ബിലാവ് ചെറുപുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു.
യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കക്കാടംപൊയിലില്‍ വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാനപാതയാണിത്.
ഇടുങ്ങിയ പാലത്തിന് കൈവരി ഇല്ലാത്തത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. എന്നാല്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
താത്കാലികമായി നിര്‍മിച്ച കൈവരി ഏത് നിമിഷവും പുഴയിലേക്ക് പതിക്കാവുന്ന തരത്തില്‍ അപകടാവസ്ഥയിലാണ്.
Post a Comment