ആറളത്ത് കാട്ടാന കുടില്‍ തകര്‍ത്തു; ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

കേളകം : ആറളം ഫാമില്‍ കാട്ടാന കുടില്‍ തകര്‍ത്തു. ഭയന്നോടിയ ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.ആറളം ഫാം ഒമ്ബതാം ബ്ലോക്കിലാണ് സംഭവം. കാട്ടാന വീടുതകർക്കുന്നത് കണ്ട് ഭയന്നോടിയ അശ്വനി, ലീന, ജിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. അശ്വനിയെ വിദഗ്‌ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post