ഡറാഡൂണ്‍: ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ അഞ്ച് പേർ മരിച്ചു.
പൈലറ്റ് അടക്കം ആറുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് തീർഥാടകരുമായി പറന്നുയര്‍ന്ന ആര്യന്‍ ഏവിയേഷന്‍റെ ഹെലികോപ്റ്ററാണ് ഗൗരികുണ്ഡിലെ കാട്ടില്‍ തകര്‍ന്നു വീണത്. കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
യാത്രക്കാരെ കയറ്റി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്‍റെ ദിശ, മോശം കാലാവസ്ഥയെ തുടര്‍ന്ന് തെറ്റുകയായിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉത്തരാഖണ്ഡ് എഡിജി (ക്രമസമാധാനപാലനം) ഡോ. വി മുരുകേശന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
Post a Comment