മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ പള്ളി മതിലിൽ ഇടിച്ചു

ആലക്കോട്: മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിലിൽ ഇടിച്ചു. ആലക്കോട് സെൻ്റ് മേരീസ് ഫൊറോന പള്ളിക്ക് മുന്നിൽ ഇന്ന് പുലർച്ചെയാണ് അപകടം. പള്ളിയുടെ ഗ്രോട്ടോക്ക് സമീപത്തെ ചുറ്റുമതിലിലാണ് കാറിടിച്ചത്. മതിലിനും ഇതിനോട് ചേർന്നുള്ള കമ്പിതൂണുകൾക്കും കേടുപാടുകൾ സംഭവിച്ചു. സമീപത്തെ സിഗ്നൽ ബോർഡും ഒടിഞ്ഞു വീണു. കാർ ചുറ്റുമതിലിന്റെ തൂണിലിടിച്ച്നിന്നതിനാലാണ് വലിയ അപകടമൊഴിവായത്.

Post a Comment

Previous Post Next Post