കണ്ണൂര്‍ കക്കാട് പുഴയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു


കണ്ണൂര്‍ | കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന കക്കാട് പുഴയില്‍ വീണ വിദ്യാര്‍ഥി മരിച്ചു. പന്ത്രണ്ടുവയസ്സുകാരനാണ് കുളിക്കുന്നതിനിടെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്.
നാട്ടുകാര്‍ കുട്ടിയെ കരക്കെത്തിച്ചെങ്കിലും മരിച്ചു.
മൂന്ന് ദിവസമായി കണ്ണൂരില്‍ മഴ ശക്തമായതിനാല്‍ കക്കാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇന്ന് മഴക്ക് നേരിയ ശമനമുണ്ടായതോടെയാണ് വിദ്യാര്‍ഥി പുഴയില്‍ കുളിക്കാനെത്തിയത്. വെള്ളക്കെട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളായി കക്കാട്- പള്ളിപ്രം- മുണ്ടയാട് റോഡില്‍ ഗതാഗതം നിലച്ചിരുന്നു.

Post a Comment

Previous Post Next Post