കാസർഗോഡ്: കാനയില്‍ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു. കാറഡുക്ക ബെള്ളിഗെയിലുണ്ടായ അപകടത്തില്‍ ബള്ളിഗെ സ്വദേശി ഹരിദാസ് - ശ്രീവിദ്യ ദമ്ബതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്.ബന്ധുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. ഓവുചാലില്‍ വീണ കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കിയിരുന്നു.
തള്ളി നീക്കവേ കാർ മുന്നോട്ട് നീങ്ങി വശത്തെ ഭിത്തിയില്‍ ഇടിച്ച് കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment