തളിപ്പറമ്പ് : തളിപ്പറമ്പിൽ 39.6 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് വാണിമൽ കൊടിയൂറ സ്വദേശി പൂവുള്ളതിൽ വീട്ടിൽ ഹഫീസ് (31) ആണ് പിടിയിലായത്.
ഇന്നലെ രാത്രി 11.20ഓടെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പൊലീസ് എയ്‌ഡ് പോസ്റ്റിന് സമീപത്ത് വച്ച് ഡാൻസാഫും തളിപ്പറമ്പ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡാൻസാഫ് ടീം അംഗങ്ങളും സീനിയർ സി പി ഒമാരായ അനൂപ്, ഷൗക്കത്ത്, സജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Post a Comment