ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടറായി രചന



കണ്ണൂർ: ജില്ലയിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറായി രചന.സി (29) ആറ്റിങ്ങല്‍ എക്സൈസ് ഓഫീസില്‍ ചാർജെടുത്തു.

കണ്ണൂർ തളിപ്പറമ്ബ് സ്വദേശിനിയായ രചന അഗ്രിക്കള്‍ച്ചർ എൻജിനിയറിംഗില്‍ ബി.ടെക്ക് ബിരുദം നേടിയിട്ടുണ്ട്. 

കുട്ടിക്കാലം മുതല്‍ തലയെടുപ്പുള്ള ജോലി സ്വപ്നമായിരുന്നു. 

കൃഷി ഇഷ്ടമായിരുന്നെങ്കിലും എക്സൈസ് ഇൻസ്പെക്ടറുടെ സ്ത്രീകള്‍ ഉള്‍പ്പെട്ട പി.എസ്.സി പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഉയർന്ന മാർക്ക് നേടിയതോടെ എക്സൈസില്‍ സ്ത്രീകള്‍ക്കായുളള ആദ്യ ബാച്ചില്‍ സബ് ഇൻസ്പെക്ടറാവുകയായിരുന്നു. ആറ്റിങ്ങലില്‍ ആദ്യ നിയമനവും ലഭിച്ചു. 

രചനയ്ക്കൊപ്പം സംസ്ഥാനത്ത് 14 വനിതകള്‍കൂടി എക്സൈസില്‍ ഇൻസ്പെക്ടറായി ചാർജെടുത്തിട്ടുണ്ട്. 

കണ്ണൂർ തളിപ്പറമ്ബ് പട്ടുവം ചെമ്ബിളിങ്കൻ വീട്ടില്‍ പരേതനായ പ്രഭാകരന്റെയും സോഫിയയുടെയും മകളാണ്.


Post a Comment

Previous Post Next Post