അഹമ്മദാബാദ്: പ്രണയം നിരസിച്ച് മറ്റൊരു വിവാഹം കഴിച്ച യുവാവിന്റെ പേരില്‍ വ്യാജ ബോംബ് ഭീഷണിയടക്കം നടത്തി പ്രതികാരം ചെയ്ത് യുവതി.
ചെന്നൈയിലെ ഡെലോയിറ്റില്‍ റോബോട്ടിക് എഞ്ചിനീയറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ റെനെ ജോഷില്‍ഡയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രണയം നിരസിച്ച യുവാവിന്റെ പേരില്‍ ഇന്ത്യയിലുടനീളമുളള ഇരുപതോളം സ്ഥലങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി അയച്ചത്.അഹമ്മദാബാദില്‍ വിമാനാപകടമുണ്ടായതിന് പിറ്റേന്ന് ബിജെ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ഒരു ഇമെയില്‍ ലഭിച്ചു. 'ഇന്നലെ ഞങ്ങള്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ത്തു. അത് തമാശയാണെന്ന് നിങ്ങള്‍ കരുതി. ഇപ്പോള്‍ അത് മാറിക്കാണുമല്ലോ'എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ ഭീഷണിസന്ദേശങ്ങള്‍ക്കുപിന്നില്‍ റെനെ ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയത്.
ഇവരെ അറസ്റ്റ് ചെയ്തു. ഐടി ആക്‌ട് പ്രകാരവും ക്രിമിനല്‍ നിയമം പ്രകാരവും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. അവര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.തന്നെ പ്രണയിക്കാന്‍ വിസമ്മതിച്ച യുവാവിനോടുളള പ്രതികാരമാണ് യുവതി തീര്‍ത്തതെന്ന് അഹമ്മദാബാദ് പൊലീസ് പറഞ്ഞു. 'യുവതിക്ക് ഒരു ബ്രാഹ്‌മിണ്‍ യുവാവിനോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ യുവാവിന് അവരോട് പ്രണയമുണ്ടായിരുന്നില്ല. അയാള്‍ ഈ വര്‍ഷം ആദ്യം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതാണ് യുവതിയെ പ്രകോപിതയാക്കിയത്. ഇതോടെ അവള്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അവനെ നശിപ്പിക്കാനാണ് യുവതി ആഗ്രഹിച്ചത്'- പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post a Comment