കണ്ണൂർ :കണ്ണൂരില്‍ വൻ മയക്കു മരുന്ന് വേട്ട.184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍ .കണ്ണൂർ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷ് പി.വി ഗണേഷ് ബു എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ കുറുവക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട് ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ന്യൂ ജൻ സിന്തറ്റിക്ക് ഡ്രഗ്സ് ഉള്‍പ്പടെയാണ് പിടികൂടിയത്.
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സർക്കിള്‍ ഇൻസ്‌പെക്ടർ സി. ഷാബുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പയ്യന്നൂർ വെള്ളോറ യിലെ കരിപ്പാലില്‍ താമസിക്കുന്ന പണ്ടിക ശാലയില്‍ പി. മുഹമ്മദ് മഷൂദ് ( 29) എന്നയാളെയും കണ്ണൂർ താലൂക്കില്‍ അഴീക്കോട് നോർത്ത് അംശം ദേശത്ത് ചെല്ലട്ടൻ വീട്ടില്‍ ഇ. സ്നേഹ (25) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടില്‍ നടത്തിയ പരിശോധനയില്‍ 4.8 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടി.തുടർന്ന് ഇവരുടെ വാഹനമായ KL 13 AR 6657 TVS Jupiter സ്‌കൂട്ടർ പരിശോധിച്ചതില്‍ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഴീക്കോട് ഭാഗത്തുള്ള യുവതിയുടെ വീട്ടില്‍ വെച്ച് 184.43 ഗ്രാം മെത്താഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയു മാണ് പിടികൂടിയത്. കണ്ണൂർ ജില്ലയില്‍ മയക്കു മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികള്‍. നേരത്തെയും മയക്കു മരുന കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ വർഷം കണ്ണൂർ താളികാവ് ഭാഗത്തു വെച്ച് 207 ഗ്രാം മെത്തഫിറ്റാമിൻ കൈവശം വെച്ച കേസില്‍ ഒന്നാം പ്രതിയായ മഷൂദ് ഒരു മാസം മുൻപാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതികള്‍ കണ്ണൂർ ജില്ലയുടെ പലഭാഗത്തും രാസ ലഹരികള്‍ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു .
Post a Comment