കണ്ണൂർ: കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. നഗരത്തില്‍ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റാനാണ് നീക്കം.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. തെരുവ് നായകളെ പാർപ്പിക്കാനായി നഗരത്തില്‍ മൂന്ന് ഷെല്‍ട്ടർ ഹോമുകള്‍ സ്ഥാപിക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഷെല്‍ട്ടർ ഹോമുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. കോർപ്പറേഷൻ പരിധിയില്‍ രണ്ടെണ്ണവും കൻ്റോണ്‍മെൻറ് പരിധിയില്‍ ഒന്നുമാണ് നിർമ്മിക്കുക.
കഴിഞ്ഞ ദിവസം നഗരത്തില്‍ 56പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ആളുകളെ കടിച്ച നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഈ നായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഇവയും രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയേക്കുമെന്നാണ് കരുതുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂർത്തിയാക്കാനും തീരുമാനമായി.
Post a Comment