പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി. ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേലിന്റെ വൻആക്രമണം. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി.അഞ്ച് സ്ഥലങ്ങളില്‍ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിയൻ റെവല്യൂഷ്ണറി ഗാർഡിന്റെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ആക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രയേലില്‍ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാനെന്ന് ഇസ്രയേല്‍. ആക്രമണത്തില്‍ ഇറാന്റെ സൈനിക തലവൻമാരെ ലക്ഷ്യമിട്ടതായും ഇസ്രയേല്‍ വ്യക്തമാക്കി.ഇറാൻ സൈനിക കമാൻഡർമാർ താമസിച്ചിരുന്ന ഫ്ലാറ്റ് തകർന്നു.
Post a Comment