ഡല്‍ഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്‌ലൻഡില്‍ അടിയന്തരമായി നിലത്തിറക്കി. തായ്‌ലൻഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് നിലത്തിറക്കിയത്. എഐ 379 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്.രാവിലെ 9:30 നാണ് ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയർന്നത്.
വിമാനത്തില്‍ 156 യാത്രക്കാരുണ്ടായിരുന്നു. നിലവില്‍ വിമാനത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ്. സംഭവത്തില്‍ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post a Comment