ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍; പടിയൂരിലെ ഇരട്ടക്കൊലപാതകം നാട്ടുകാരറിഞ്ഞത് ദുര്‍ഗന്ധം വമിച്ചതോടെ; കോട്ടയം സ്വദേശിയായ ഭര്‍ത്താവിനായി അന്വേഷണം

തൃശൂർ: തൃശൂർ പടിയൂരില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. പടിയൂർ സ്വദേശി മണി (74) , മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്.രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെയാണ് സംഭവത്തില്‍ പോലീസ് തിരയുന്നത്.
കഴുത്തു ഞെരിച്ച്‌ കൊന്നതാകാമെന്ന് പോലീസ് പറയുന്നു. ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ച്‌ കുറിപ്പുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകാം കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. പ്രേംകുമാറിനെ വീട്ടില്‍ അന്നേ ദിവസം കണ്ടിരുന്നു. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഇന്നലെ പ്രേംകുമാറിനെ വീട്ടില്‍ കണ്ടിരുന്നെന്നാണ് വിവരം. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി രേഖയുടെ സഹോദരി പ്രതികരിച്ചിരുന്നു. കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തില്‍ തുടർ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post