കല്‍പ്പറ്റ : കാലവർഷം ശക്തി കുറഞ്ഞതോടെ വയനാട്ടില്‍ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നല്‍കി.
യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറികള്‍ പ്രവർത്തിക്കുന്നതിനും അനുമതി നല്‍കി. കനത്ത മഴയെ തുടർന്നാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നത്. മഴയുടെ അലർട്ടുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം തുറക്കാൻ അനുമതി നല്‍കിയത്.
സംസ്ഥാനത്ത് മഴ ശമിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. മറ്റൊരു ജില്ലയിലും അലർട്ട് ഇല്ലെങ്കിലും സാധാരണ കാലവർഷ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയില്‍ പലയിടത്തും വെള്ളമിറങ്ങിയിട്ടില്ല. വെള്ളക്കെട്ട് മാറാത്തതിനാല്‍ ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി ആയിരിക്കും. കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ കാരമുട്ട് ഹരിജൻ വെല്‍ഫെയർ എല്‍.പി. സ്കൂള്‍, കാരമുട്ട് സെൻ്റ് ജോസഫ് എല്‍. പി സ്കൂള്‍ എന്നിവയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
Post a Comment