ആലക്കോട്: തേര്‍ത്തല്ലി മേരിഗിരി വടക്കന്‍പൊയില്‍ റോഡില്‍ മേരിഗിരി ചെറുപുഷ്‌പം ദേവാലയത്തിന് സമിപം ടാറിങ് റോഡിനോട് ചേര്‍ന്ന് ഓവൂചാല്‍ നിര്‍മാണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു.
നേരത്തെ നടത്തിയ നിര്‍മാണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ പണി ആരംഭിച്ചപ്പോള്‍ ടാര്‍ റോഡില്‍ നിന്നും വേണ്ടത്ര അകലം പാലിക്കാതെ മണ്ണെടുത്തത്തോടെയാണ് നാട്ടുകാര്‍ തടഞ്ഞത്. നേരത്തെ പണി നടത്തിയപ്പോള്‍ സ്‌ഥലം ഉടമകളെ സഹകരിപ്പിച്ച് ആവശ്യമായ വീതി ഉറപ്പാക്കിയ ശേഷമാണ് ഓവുചാല്‍ നിര്‍മിച്ചത്. ഇപ്പോള്‍ പണി തുടങ്ങിയഭാഗം പള്ളിയുടെ സ്‌ഥലമാണ്. ഇവിടെ ആവശ്യമായ വീതി ഉറപ്പാക്കാതെ നിലവില്‍ ടാറിങ്ങിനോട് ചേര്‍ത്ത് വെള്ളം ഒഴുകുന്ന ചാല്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഒരു മീറ്ററോളം താഴ്‌ത്തിയതോടെ ഏഴ് അടിയോളം ഉയരമുള്ള ഉള്ള കയ്ാലയ കെട്ട് വീതി ഇല്ലാത്ത റോഡിലേക്ക് ഇടിഞ്ഞു വീണു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് ആള്‍ക്കാര്‍ നടന്നും വാഹനങ്ങളിലും കടന്ന് പോകുന്ന വഴിയാണിത്. കയ്യാല പൊളിച്ചു മാറ്റി ആവശ്യമായ വീതി ഉറപ്പാക്കിയ ശേഷം ഓവുചാല്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Post a Comment