ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികള്‍ രാജിവച്ചു


ബംഗളൂരു : കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികള്‍ രാജിവച്ചു. ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആണ് രാജി.കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ ജയറാം എന്നിവരാണ് രാജിവച്ചത്.
അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എച്ച്‌.എം വെങ്കടേഷ് പരാതി നല്‍കി. പരിപാടി നടത്തിപ്പില്‍ തങ്ങളുടെ റോള്‍ വളരെ ചെറുത് എന്ന് രാജിക്കത്തില്‍ പറയുന്നു. അതേസമയം അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. സാമൂഹിക പ്രവർത്തകൻ എച്ച്‌.എം വെങ്കടേഷ് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആർ ഇട്ടിട്ടില്ല. ബെംഗളുരുവില്‍ വിജയമാഘോഷിക്കാൻ എല്ലാവരും എത്തണമെന്ന് അഹമ്മദാബാദിലെ ഫൈനലിനുശേഷം കൊഹ്‌ലി പറഞ്ഞിരുന്നു.
ആർസിബിയുടെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ ഒളിവില്‍ എന്ന് വിവരം. സർക്കാരിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ബിജെപിയുടെ തീരുമാനം. സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തില്‍ ആർസിബി മാർക്കറ്റിങ് മേധാവി നിഖില്‍ സോസലെ ഉള്‍പ്പെടെ നാലു പേർ അറസ്റ്റിലായിരുന്നു.

Post a Comment

Previous Post Next Post