ദേശീയപാതയില്‍ രൂപപ്പെട്ട ഗര്‍ത്തം കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു


തളിപ്പറമ്പ്: ദേശീയപാതയില്‍ ബസ് സ്റ്റാൻഡിനു മുന്നില്‍ കെഎസ്‌ഇബി ജംഗ്ഷനില്‍ രൂപപ്പെട്ട ഗർത്തം കോണ്‍ക്രീറ്റ് ചെയ്ത് മൂടി.
ദേശീയപാത അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കുഴിയുടെ മുകളിലെ ടാറിംഗ് മുഴുവനായി നീക്കിയ ശേഷം കോണ്‍ക്രീറ്റ് നിറയ്ക്കുകയായിരുന്നു.

ഗർത്തം അപകട ഭീഷണി ഉയർത്തുന്നത് സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച്‌ ഗർത്തം മൂടിയത്.

‌പുറത്ത് കാണുമ്ബോള്‍ വലിയ വ്യാസം ഇല്ലെങ്കിലും ഉള്ളില്‍ വിസ്ത‌ാരമുള്ള തരത്തിലായിരുന്നു ഗർത്തമുണ്ടായിരുന്നത്. അടുത്ത കാലത്ത് കുഴി രൂപപ്പെട്ട ശേഷം അറ്റകുറ്റപ്പണിയെടുത്ത സ്ഥലത്ത് തന്നെയാണു വീണ്ടും റോഡ് ഇടിഞ്ഞ് താഴ്ന്ന് ഗർത്തം രൂപപ്പെട്ടിരുന്നത്.

Post a Comment

Previous Post Next Post