കണ്ണൂർ: വീട്ടില്‍ അതിക്രമിച്ചുകയറി മാതാവിനെയും സഹോദരിയെയും മർദിച്ച യുവതി അറസ്റ്റില്‍. തലശ്ശേരി വടക്കുമ്ബാട് സ്വദേശി റസീനയെയാണ് ധർമടം പൊലീസ് പിടികൂടിയത്.ഈ മാസം പതിനേഴിനാണ് സംഭവം. കൂളി ബസാറിലുളള സഹോദരിയുടെ വീട്ടിലെത്തിയ റസീന മാതാവിനോട് പണം ആവശ്യപ്പെട്ടു.
നല്‍കാതിരുന്നതോടെ അവരെ മർദിച്ചു. വീട്ടുപകരണങ്ങള്‍ കൊണ്ട് സഹോദരിയെയും അവരുടെ പതിനഞ്ച് വയസ്സുളള മകളെയും ആക്രമിച്ചു. ധർമടം പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വനിതാ പൊലീസിനെയും റസീന തളളി താഴെയിട്ടു. നിരവധി കേസുകളില്‍ പ്രതിയാണ് റസീന. മദ്യപിച്ച് വാഹനമോടിച്ച് നടുറോഡില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനും വനിതാ എസ്‌ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനുമുള്‍പ്പെടെ ഇവർക്കെതിരെ കേസുണ്ട്.
Post a Comment