കാലവര്‍ഷം; ജൂണ്‍ ആദ്യവാരത്തില്‍ ദുര്‍ബലം, മഴയില്‍ 62 ശതമാനം കുറവ്

കൊച്ചി: സംസ്ഥാനത്ത് കാലവർഷം രണ്ടാഴ്ച പിന്നിടുമ്ബോള്‍ ജൂണ്‍ ആദ്യവാരത്തില്‍ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയില്‍ കുറവ്.പതിവില്‍ നിന്ന് വ്യത്യസ്തമായി കാലവർഷം ഇക്കുറി നേരത്തെയാണ് കേരളത്തില്‍ എത്തിയത്. 16 വർഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇക്കുറി മേയില്‍ കാലവർഷം എത്തിയത്.
മേയ് 24-നാണ് ഇക്കുറി കാലവർഷം എത്തിയത്. മേയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ പിന്നീടുള്ള വാരത്തില്‍ കാലവർഷം ദുർബലമായതാണ് സംസ്ഥാനത്ത് മഴയില്‍ കുറവുണ്ടായതിന് കാരണം.
ജൂണ്‍ ആദ്യം ലഭിച്ചത് 46 മില്ലിമീറ്റർ മഴ
ജൂണ്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത ലഭിച്ചത് 46 മില്ലിമീറ്റർ മഴയാണ്. ഈ ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിക്കേണ്ടത് 120 മില്ലിമീറ്റർ മഴയാണ്. സംസ്ഥാനത്ത ലഭിക്കേണ്ട മഴയില്‍ ഈ ആഴ്ച 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കാസർകോട് ഒഴികെയുള്ള ജില്ലകളില്‍ 50-ശതമാനത്തില്‍ കുറവ് മഴയാണ് ലഭിച്ചത്. ആലപ്പുഴയില്‍ 102 മില്ലി മീറ്റർ മഴയും കാസർകോട് 96 മില്ലി മീറ്റർ മഴയുമാണ് ഇക്കാലയളില്‍ ലഭിച്ചത്.

Post a Comment

Previous Post Next Post