പഴയങ്ങാടി: വിധവയായ അന്പത്തിനാലുകാരിയെ വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് സ്വർണവും പണവും കാറും കവർന്നതായി പരാതി.
എടക്കാട് സ്വദേശിക്കെതിരേയാണ് കണ്ണപുരം പോലീസില്‍ പരാതി നല്കിയിരിക്കുന്നത്. സുഹൃത്തായ സ്ത്രീയുടെ പരിചയത്തില്‍ നിന്നാണ് അന്പത്തിനാലുകാരി മധ്യവയസ്കനുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇയാള്‍ തന്നെ വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയതായി സ്ത്രീ നല്കിയ പരാതിയില്‍ പറയുന്നു.
2025 ജനുവരി മുതല്‍ മാർച്ച് വരെയുള്ള കാലയളവില്‍ ഇയാള്‍ ചെറുകുന്നിലെ അപ്പാർട്ട്മെന്‍റില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിക്കുകയും 23 പവൻ സ്വർണാഭരണങ്ങള്‍ തട്ടിയെടുത്തതിന് പുറമെ തന്‍റെ പേരില്‍ കാർ ലോണെടുക്കുകയും അത് കൈക്കലാക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
സ്വത്ത് വിറ്റ് കിട്ടിയ 30 ലക്ഷം രൂപ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. പോലീസിന് ഇയാളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
Post a Comment