പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായി ; ഇതുവരെ പ്രവേശനം നേടിയത് ആകെ 3,30,176 സീറ്റുകളില്‍


തിരുവനന്തപുരം:പരാതികളില്ലാതെ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം നടത്താൻ സാധിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ലക്ഷത്തിലേറെ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിവുണ്ട്. മെറിറ്റില്‍ 45,000 സീറ്റുകളും മാനേജ്‌മെന്റില്‍ 16,000ത്തിലേറെ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആകെ 4,17,835 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത്. മുഖ്യഘട്ടത്തില്‍ മെറിറ്റില്‍ പ്രവേശനം നേടിയത് 2,72,129 പേരും സ്‌പോർട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടിയത് 4,508 പെരുമാണെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തില്‍ പറഞ്ഞു . മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂള്‍ പ്രവേശനം നേടിയത് 1123 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നേടിയത് 19,032 പേരും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയത് 22,276 പേരും അണ്‍ എയിഡഡില്‍ ചേർന്നവർ 11,108 പേരുമാണ്. ആകെ 3,30,176 സീറ്റുകളിലാണ് സംസ്ഥാനത്ത് ഇതുവരെ പ്രവേശനം നേടിയത്.

Post a Comment

Previous Post Next Post