കണ്ണൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് തെരുവുനായ ആക്രമണം; 20ല്‍ അധികം പേര്‍ക്ക് കടിയേറ്റു



കണ്ണൂര്‍: കണ്ണൂര്‍ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് 20ല്‍ അധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. വഴിയിലൂടെ നടന്നുപോയവര്‍ക്കെതിരേ തെരുവുനായയുടെ ആക്രമണമുണ്ടായത്. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണ്. അക്രമാസക്തനായ നായ പിന്തുടര്‍ന്ന് ഓടിച്ചിട്ട് കടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post