വെടിനിർത്തലിന് സമ്മതിച്ച് മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ തങ്ങളുടെ തനിനിറം കാണിച്ചു. ഇന്ത്യക്കെതിരെ പാകിസ്ഥാൻ വീണ്ടും പ്രകോപനം സൃഷ്ടിച്ചു. അനന്ത്നാഗ്, ബുഡ്ഗാം, ശ്രീനഗർ, ജമ്മു കശ്മീരിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതിനെതിരെ ഇന്ത്യയുടെ സൈന്യം പ്രതിരോധം തീർക്കുകയാണ്.
'ശ്രീനഗറിൽ നിരവധി സ്ഫോടനങ്ങളുടെ ശബ്ദം കേട്ടു'
ശ്രീനഗറിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. എന്ത് ദുരന്തമാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ശ്രീനഗറിലും ബാരാമുള്ളയിലും വൈദ്യുതി നിർത്തിവച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂർ വെടിനിർത്തലിന് ശേഷമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
Post a Comment