ഇനി മുതല്‍ കോടതി വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷണര്‍

തിരുവനന്തപുരം: ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. സംസ്ഥാനത്തെ ചില കോടതികളില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ മറുപടി നല്‍കുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍.കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണർ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആർടിഐ നിയമം 12 പ്രകാരം വിവരങ്ങള്‍ നിഷേധിക്കാൻ കഴിയില്ലെന്നും വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാർഹമെന്നും വിവരാവകാശ കമ്മീഷണർ വ്യക്തമാക്കി. വടക്കാഞ്ചേരി മുൻസിഫ് കോടതിയില്‍ അപേക്ഷ നല്‍കിയ കോഴിക്കോട് സ്വദേശിക്ക് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കുന്നത് ഉദ്യോഗസ്ഥ‍‍ർ നിഷേധിച്ചതാണ് സംഭവത്തിന്റെ പശ്ചാത്തലം.

പിന്നീട് ഉദ്യോഗസ്ഥൻ സ്ഥലം മാറിയ ശേഷം മറ്റൊരു ഉദ്യോഗസ്ഥൻ എത്തുകയും രേഖകള്‍ കൈമാറുകയും ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരൻ നേരെ വിവരാവകാശ കമ്മീഷ്ണറെ സമീപിക്കുകയായിരുന്നു. ഈ ഹ‍ജിയിലാണ് ഇപ്പോള്‍ വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post